10:10am 31 May 2026
NEWS
കേരളത്തിൽ കാലവർഷം വൈകും; മഴക്കുറവ് ആശങ്ക ഉയർത്തുന്നു
31/05/2026  08:00 AM IST
nila
കേരളത്തിൽ കാലവർഷം വൈകും; മഴക്കുറവ് ആശങ്ക ഉയർത്തുന്നു

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇത്തവണ കാലവർഷക്കാലത്ത് സാധാരണയെക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴയുടെ അളവ് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴക്കുറവ് കാർഷിക മേഖലയെയും ജലവൈദ്യുത ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ജൂണിലും മഴ കുറവാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മേയ് 26-ന് കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു മുൻ പ്രവചനം. നിലവിൽ ലക്ഷദ്വീപ് മേഖലയിലേക്കും കന്യാകുമാരി തീരത്തേക്കുമാണ് കാലവർഷം വ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലവർഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ജൂൺ 5 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img